ജലീബിലെ നിയമലംഘനങ്ങൾ; സംയുക്ത ക്യാമ്പയിനുമായി അധികൃതർ

  • 11/01/2022

കുവൈത്ത് സിറ്റി: വൈദ്യുതി, ജല  മന്ത്രാലയത്തിലെ ജുഡീഷൽ എൻഫോഴ്സ്മെന്റ് ടീം വിവിധ ഏജൻസികളും അതോറിറ്റികളുമായും ചേർന്ന് ജലീബ് അൽ ശുയൂഖ് മേഖലയിൽ പരിശോധന ക്യാമ്പയിന് തുടക്കമിട്ടു. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി എന്നിവ പ്രതിനിധീകരിക്കുന്ന ബന്ധപ്പെട്ട അതോറിറ്റികളുടെ ഏകോപനത്തോടെ വൈദ്യുതി വിതരണ ശൃംഖല മേഖലയുമായി ചേർന്നാണ് ക്യാമ്പയിൻ നടത്തുന്നത്. 

ടീമുകളായി തിരിഞ്ഞാണ് അധികൃതർ പരിശോധന നടത്തുന്നത്. പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട നിരവധി കാറുകൾ മാറ്റുന്നതിന് പുറമേ നിയമലംഘനങ്ങൾ നടത്തുന്നവരുടെ വൈദ്യുതിയും വിച്ഛേദിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സമിതി പരിശോധന ക്യാമ്പയിൻ നടത്തുന്നതെന്ന് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. വൈദ്യുതി മേഖലയിലെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News