കുവൈത്തിന്റെ ആരോഗ്യ സ്ഥിതി നിയന്ത്രണ വിധേയം; കൊവിഡ് തരം​ഗത്തെ മറികടക്കാമെന്ന് വിലയിരുത്തൽ

  • 11/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് 3,683 പേർക്ക് കൂടി കൊവിഡ‍് സ്ഥിരീകരിച്ച അവസ്ഥയിലും ആരോ​ഗ്യ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. കൊവി‍ഡ് തരം​​ഗത്തെ ആഴ്ചകൾക്കുള്ളിൽ മറിക‌ട‌ക്കാനാകുമെന്നും പ്രതിദിന കേസുകൾ കുറയുമെന്നും വൃത്തങ്ങൾ പറഞ്ഞു. മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും അടക്കമുള്ള മുൻകരുതലുകൾ എല്ലാവരും പാലിക്കണം.

ഇത്തരം നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കുകയാണെങ്കിൽ കൂടുതൽ കർശനമായ നടപടകളിലേക്കും വ്യവസ്ഥകളിലേക്കും പോകേണ്ടി വരില്ല. ഹെൽത്ത് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും പരിശോധന സംഘം ക്യാമ്പയിൻ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News