കുവൈത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

  • 11/01/2022

കുവൈറ്റ് സിറ്റി : വ്യാഴാഴ്ച വൈകുന്നേരവും അടുത്ത വെള്ളിയാഴ്ചയും  ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അഡ്മിനിസ്ട്രേഷനിലെ സ്റ്റേഷൻ കൺട്രോളർ ദിരാർ അൽ-അലി പ്രസ്താവനയിൽ അറിയിച്ചു. 

ചൊവ്വാഴ്‌ച ഉച്ച മുതൽ  മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറയുമെന്നും, അടുത്ത ശനിയാഴ്ചയോടുകൂടി താപനില ഗണ്യമായി കുറയുമെന്നും  അൽ-അലി പറഞ്ഞു, പരമാവധി താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസിനും ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കാലാവസ്ഥാ ബുള്ളറ്റിനുകളും അലേർട്ടുകളും മുന്നറിയിപ്പുകളും പിന്തുടരാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News