മെഡിക്കൽ ക്ലിനിക്കിൽ കൊലവിളി നടത്തിയ പ്രവാസി അറസ്റ്റിൽ

  • 11/01/2022

കുവൈത്ത് സിറ്റി: ബെനൈദ്‌ അൽ ഘർ പ്രദേശത്തെ മെഡിക്കൽ ക്ലിനിക്കിൽ ആക്രമണം നടത്തിയ പ്രവാസി അറസ്റ്റിൽ. അറബ് പൗരനാണ് പിടിയിലായിട്ടുള്ളത്. മെഡിക്കൽ ക്ലിനിക്കിൽ ആക്രമണം നടത്തിയതിനും ജീവനക്കാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. ഒരു പലസ്ഥിനിയൻ പൗരൻ തൻ്റെ ക്ലിനിക്കിൽ ആക്രമണം നടത്തിയതായി ഡോക്ടർ പോലീസിൽ  വിളിച്ച് അറിയിക്കുകയായിരുന്നു. 

ക്ലിനിക്കിലെ സാധനങ്ങൾ നശിപ്പിക്കുകയും പലസ്ഥിനിയൻ തന്നെയായ നേഴ്സിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സെക്യൂരിട്ടി ജീവനക്കാരനെയും ഇയാൾ ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ജീവനക്കാരന് ഏഴു സ്റ്റിച്ചുകൾ ഇടേണ്ടതായി വന്നു. കൂടാതെ ഇന്ത്യൻ നേഴ്സിനോടും അതിക്രമം കാണിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News