ആരോ​ഗ്യ നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ ക്യാമ്പയിൻ; സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും പരിശോധന

  • 11/01/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ആരോ​ഗ്യ മുൻകരുതലുകൾ  പാലിക്കുന്നുവെന്ന് ഉറപ്പാക്കാനായി സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും പരിശോധന ക്യാമ്പയി്ൻ നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശികമായി മേഖലകളിലെയും കൊവി‍ഡ് സാഹചര്യങ്ങൾ നിരീക്ഷിച്ച് ആരോ​ഗ്യ വിഭാ​ഗത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് നിയന്ത്രണങ്ങൾ കൂട്ടുമെന്നും വൃത്തങ്ങൾ പറഞ്ഞു. 

രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, കോംപ്ലക്സുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും സമാന്തര മാർക്കറ്റുകളിലുമെല്ലാം പരിശോധനകൾ വർധിപ്പിക്കാനും നിർദേശമുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 4397  പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News