പാസ്പോർട്ട് റാങ്കിം​ഗ്; ഏഴ് സ്ഥാനം മെച്ചപ്പെടുത്തി കുവൈത്തി പാസ്പോർട്ട്

  • 12/01/2022

കുവൈത്ത് സിറ്റി: പാസ്പോർട്ടിന്റെ കരുത്തിന്റെ കാര്യത്തിൽ 54-ാം റാങ്കിലേക്ക് എത്തി കുവൈത്ത് പാസ്പോർട്ട്. വിസ ആവശ്യമില്ലാതെ അതിന്റെ ഉടമയ്ക്ക് പ്രവേശിക്കാൻ അനുവാദമുള്ള രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് റാങ്കിം​ഗ് നടത്തിയിട്ടുള്ളത്. 2022ലെ ആദ്യ പാദത്തിൽ പുറത്ത് വിട്ട് ഹെൻലി ഇൻഡക്സിൽ 199 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് 54-ാം സ്ഥാനം നേടിയത്. 2021 അവസാന പാദത്തിൽ കുവൈത്ത് 61-ാം സ്ഥാനത്തായിരുന്നു. അതിവേ​ഗം ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ കുവൈത്തിന് സാധിച്ചു.

​ഗൾഫിൽ യുഎഇയ്ക്കും ഖത്തറിലും പിന്നാലെ മൂന്നാം സ്ഥാനത്ത് എത്താനും കുവൈത്തിന് സാധിച്ചു. ആ​ഗോള തലത്തിൽ യുഎഇയ്ക്ക് 15-ാം സ്ഥാനവും ഖത്തറിന് 53-ാം സ്ഥാനവുമാണ് ഉള്ളത്. കുവൈത്തിന് പിന്നിൽ ബഹറൈൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഉള്ളത്. വിസ ആവശ്യമില്ലാതെ കുവൈത്തി പാസ്പോർട്ട് ഉപയോ​ഗിച്ച് 95 രാജ്യങ്ങളിലാണ് പ്രവേശിക്കാൻ സാധിക്കുക. അതേസമയം, യുഎഇ, ഖത്തർ പാസ്പോർട്ട് ഉപയോ​ഗിച്ച് യഥാക്രമം 175, 97 രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News