മൈക്രോപ്രൊസസ്സർ ചിപ്പ് ഇല്ലാതെ സിവിൽ ഐഡി കാർഡുകൾ നൽകുന്നില്ല

  • 12/01/2022

കുവൈറ്റ് സിറ്റി : ഓട്ടോമേറ്റഡ് സിസ്റ്റം വഴി വ്യക്തിയുടെ വിവരങ്ങൾ വ്യക്തമാക്കുന്ന മൈക്രോപ്രൊസസർ ചിപ്പ് ഉൾപ്പെടുത്താതെ കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഐഡി കാർഡുകൾ അനുവദിച്ചിട്ടില്ല എന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ. 

ചില സർക്കാർ ഏജൻസികൾക്കും മന്ത്രാലയങ്ങൾക്കും സിവിൽ ഐഡി കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള എംബഡഡ് മൈക്രോപ്രൊസസ്സർ ചിപ്പിലെ വിവരങ്ങൾ അറിയാൻ  സാധിക്കുന്നില്ലെന്ന്  പരാതി ഉയർന്നതിനെത്തുടർന്നാണ് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ വിശദീകരണം നൽകിയത്, സിവിൽ ഐഡി കാർഡുകളിലെ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തത്  അവരുടെ സിസ്റ്റവും വെബ്‌സൈറ്റും അപ്‌ഡേറ്റ് ചെയ്യാത്തതിനാലാണെന്നും PACI പ്രസ്താവിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News