ക്വാറന്റൈൻ കാലയളവ്, ഇമ്മ്യൂണിറ്റി; കുവൈത്തിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ വിശദമായറിയാം

  • 12/01/2022

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ചവരും അവരുടെ സമ്പർക്കത്തിൽ വന്നവരുടെയും ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. രോഗിയുമായി  സമ്പർക്കത്തിൽ വന്ന വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് 14 ദിവസമാണ് ക്വാറന്റൈൻ നിശ്ചയിച്ചിട്ടുള്ളത് എന്നാൽ, ഇവർക്ക് ഏഴ് ദിവസത്തിന് ശേഷം പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. പക്ഷേ, വാക്സിനേഷൻ പൂർത്തിയാക്കത്തവർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 

കൊവിഡ് ബാധിച്ചവരുടെ ഐസോലേഷൻ സമയത്തിലും മാറ്റം വന്നിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിവർ ഏഴ് ദിവസം മാത്രമേ ഐസോലേഷനിൽ കഴിയേണ്ടതുള്ളൂ. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർ 10 ദിവസം ഐസോലേഷനിൽ കഴിയണമെന്നാണ് നിബന്ധന. മൂന്നാം ഡോസ് സ്വീകരിച്ചവരെയും സ്വീകരിച്ച തീയതി മുതൽ ഒമ്പത് മാസത്തിൽ കവിയാത്ത കാലയളവിലുള്ളവരെ വാക്സിനേഷൻ പൂർത്തീകരിച്ചവരായി കണക്കാക്കുന്നതെന്ന് ആരോ​​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. 

അണുബാധ സ്ഥിരീകരിച്ച മറ്റൊരാളുമായി 15 മിനിറ്റോ അതിൽ കൂടുതലോ നേരം മാസ്ക് ഉപയോഗിക്കാതെ രണ്ട് മീറ്ററിൽ കുറഞ്ഞ  അകലത്തിൽ  സമ്പർക്കം പുലർത്തിയാൽ സമ്പർക്കമായി കണക്കാക്കുമെന്ന് ഡോ. അൽ സനദ് വിശദീകരിച്ചു. ഒരു വ്യക്തിക്ക് മൂക്കൊലിപ്പ്, തുമ്മൽ, ചുമ അല്ലെങ്കിൽ തൊണ്ടവേദന,  തലവേദന അല്ലെങ്കിൽ പനി തുടങ്ങിയ ശ്വസന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഡോ. അൽ-സനദ് ചൂണ്ടിക്കാട്ടി. ആവശ്യത്തിന് വിശ്രമം, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, ആവശ്യമെങ്കിൽ പനി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുക, രോഗലക്ഷണങ്ങൾ തുടരുകയോ തീവ്രമാകുകയോ ചെയ്താൽ വൈദ്യോപദേശമോ സഹായമോ തേടുണം ഡോ. അൽ സനദ് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News