പഞ്ചാബ് സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച: റിട്ട. ജ. ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിക്ക് അന്വേഷണ ചുമതല

  • 12/01/2022

ദില്ലി: പഞ്ചാബിൽ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനുള്ള സമിതിയെ റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര നയിക്കും. സുപ്രീംകോടതിയാണ് സമിതി രൂപീകരിച്ചത്. എത്രയും പെട്ടെന്ന് സമിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് നൽകുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. ദേശീയാന്വേഷണ ഏജൻസിയിലെ ഓഫീസർമാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടാകും. 

എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസിൽ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ എന്നിവർ അന്വേഷണസംഘത്തിൻറെ അംഗങ്ങളാകും.

Related News