സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് ആരോഗ്യമന്ത്രാലയം, ക്വാറന്റീൻ നിർബന്ധമായി പാലിക്കണമെന്ന് ഐസിഎംആർ

  • 12/01/2022

ദില്ലി: കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ്  രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു.  

159 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഏഷ്യയിൽ ഇന്ത്യ അടക്കം 36  രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയിൽ അധികം ഡോസ് വാക്‌സിൻ  ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ ഇരുപത് ലക്ഷത്തിൽ അധികമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം,  ഒമിക്രോൺ സ്ഥിരീകരിക്കാൻ ആർ ടി പി സി ആർ മാതൃകയിൽ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോൺ  സ്ഥിരീകരിക്കാൻ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ്  ടാറ്റ എം ഡി. ഐസിഎംആർ ഇതിന്  അനുമതി നൽകി. ഒമിഷുവർ എന്ന പേരിൽ ആണ്  ഈ പരിശോധന പുറത്തിറങ്ങുക. 

Related News