പ്രചരണം ഡിജിറ്റലാക്കി ശക്തമായ തിരിച്ച് വരവിനൊരുങ്ങി കോൺഗ്രസ്‌; രാഹുൽ കണക്ട് ആപ്പ് രൂപീകരിക്കും

  • 12/01/2022

ദില്ലി: ഈ വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2024 ലെ പൊതു തിരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചുവരവിന് ശ്രമം നടത്തുകയാണ് കോണ്‍ഗ്രസ്.


അതിനായി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങള്‍ ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി മെനയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങളാണ് ബി ജെ പി ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ബി ജെ പിക്ക് സമാനമായി സമൂഹമാധ്യമങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ കണക്‌ട് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ആപ്പ് രൂപീകരിച്ച്‌ പ്രചരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Related News