ആരോ​ഗ്യ മുൻകരുതലുകൾ; കർശന പരിശോധന തുടരുന്നു, നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 12/01/2022

കുവൈത്ത് സിറ്റി: കൊവിഡ‍് പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കർശന പരിശോധനകൾ തുടരുന്നു. മുബാറക് അൽ കബീർ ​ഗവർണറേറ്റിലെ ഫീൽഡ് ക്യാമ്പയിന്റെ ഭാ​ഗമായി വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. 

18 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. 20 മുന്നറിയിപ്പ് നോട്ടീസുകളും നൽകി. പൗരന്മാരുടെയും താമസക്കാരുടെയും സൗകര്യാർത്ഥം നിയന്ത്രണങ്ങളും സംവിധാനങ്ങളും നടപ്പാക്കുകയാണെന്ന്  മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിന്റെ ഡയറക്ടർ തലാൽ അൽ ഒഖൈബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News