മയക്കുമരുന്ന് കടത്ത്; ഒരു പ്രവാസി അടക്കം മൂന്ന് പേർ അറസ്റ്റിൽ

  • 12/01/2022

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 53 കിലോ ഹാഷിഷ് കട‌ത്താൻ ശ്രമിച്ച ഇറാനിയൻ പ്രവാസിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് കേസുകളായി മയക്കുമരുന്ന് പിടിച്ചെടുത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോൾ. ഈ കേസുകളിൽ ഒരു ജോർദാൻ പൗരനവും ബിദൂനി സഹോദരന്മാരായ രണ്ട് പേരുമാണ് അറസ്റ്റിലായിട്ടുള്ളത്. ആറ് കിലോയോളം ഹാഷിഷും ഷാബുവും അടക്കമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളത്.

ഒരു ബിദുൺ മയക്കുമരുന്ന് ക‌ടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് സഹോദരന്മാരുടെ തൈമ പ്രദേശത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ ഹാഷിഷ് അധികൃതർ കണ്ടെടടുക്കുകയായിരുന്നു. ഹവല്ലി  പ്രദേശത്ത് നിന്നാണ് മയക്കുമരുന്നുമായി ജോർദാൻ പൗരൻ പിടിയിലായത്. ഇയാളിൽ നിന്ന്  ഷാബു ആണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News