കോവിഡിനെ പ്രതിരോധിക്കാന്‍ സ്വയം ചികിത്സ നടത്താന്‍ പാടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍

  • 12/01/2022

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ സ്വയം ചികിത്സ നടത്താന്‍ പാടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ മാത്രമാണ് കഴിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവ അമിതമായി ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ഡോ.പോള്‍ മുന്നറിയിപ്പു നല്‍കി.

മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ പനിയുണ്ടെങ്കില്‍ പാരസെറ്റമോള്‍, ചുമയ്ക്ക് സിറപ്പ് എന്നിവ കഴിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം നല്‍കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ആഹാരം, വെള്ളം, വിശ്രമം എന്നിവയാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ ചെയ്യേണ്ടതെന്ന് ഡോ.പോള്‍ വ്യക്തമാക്കി.

കോവിഡ് വാക്സിനുകളെല്ലാം പ്രതിരോധ കുത്തിവെപ്പുകളാണെന്നും, വാക്സിനെടുത്താലും കോവിഡ് ബാധിച്ചാലും വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വാക്സിന്‍ സ്വീകരിച്ചാല്‍ രോഗം തീവ്രമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. രോഗത്തെ അകറ്റാന്‍ മുഖാവരണം ധരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News