പശ്ചിമ ബംഗാളിൽ തീവണ്ടി അപകടം: അഞ്ചുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

  • 13/01/2022

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളംതെറ്റി അഞ്ചു മരണം. നിരവധി പേർക്ക് പരിക്കേറ്റു. ബിക്കാനീർ-ഗുവഹാട്ടി എക്സ്പ്രസാണ് പാളംതെറ്റിയത്.

പട്നയിൽനിന്ന് ഗുവഹാട്ടിയിലേക്ക് പോകുകയായിരുന്നു ട്രെയ്ൻ. നാല് ബോഗികൾ പാളം തെറ്റുകയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. റെയിൽവേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related News