ഉയർന്ന ബജറ്റ് കമ്മി തുടർന്നാൽ കുവൈത്തിന്റെ ഗ്രേഡ് താഴ്ത്തുമെന്ന് സ്റ്റാൻഡേർഡ് ആൻഡ് പുവർ മുന്നറിയിപ്പ്

  • 15/01/2022

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സോവറൈൻ റേറ്റിം​ഗ് നെഗറ്റീവ് വീക്ഷണത്തോടെ എ പ്ലസിൽ തന്നെ തുടരുമെന്ന് യുഎസ് ഏജൻസിയായ സ്റ്റാൻഡേഡ് ആൻഡ് പുവർ പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തിന്റെ ജിഡിപി ഈ വർഷം എട്ട് ശതമാനം വളർച്ച കൈവരിക്കുമെന്നും ഒപെക് പ്ലസ് എ​ഗ്രിമെന്റിന് കീഴിൽ എണ്ണ ഉത്പാദനത്തിലെ വർധവനവാണ് ഇത് കാരണമാകുകയെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. എണ്ണയുടെ വിലയിലുൾപ്പെടെ വർധനവ് ഉണ്ടെങ്കിലും കുവൈത്തിന്റെ ശരാശരി ബജറ്റ് കമ്മി 2025 വരെ ജിഡിപിയുടെ 12 ശതമാനത്തിലെത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഏണ്ണ വില കുറയുകയാണെങ്കിലുള്ള അപകടസാധ്യതകളെ കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാരിന്റെ ജനറൽ റിസർവ് ഫണ്ടിന്റെ ലിക്വിഡിറ്റി തീരുകയാണ്. എന്നാൽ, ബജറ്റ് കമ്മി ധനസഹായം സംബന്ധിച്ച് ദേശീയ അസംബ്ലിയുമായി ഇതുവരെ സമ​ഗ്രമായ ഒരു കരാറിൽ എത്തിയിട്ടില്ല. 

ഇത് സാമ്പത്തിക രം​ഗത്തെ അപകടത്തിലാക്കുന്നുണ്ട്. അതേസമയം, ദേശീയ തലത്തിലുള്ള സംഭാഷണത്തിന് ശേഷം  എക്സിക്യൂട്ടീവും നിയമനിർമ്മാണ അതോറിറ്റികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് പൊതു കടം നിയമവും പൊതു സാമ്പത്തിക നിയന്ത്രണ പദ്ധതിയും പാസാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News