ഗൾഫ് രാജ്യങ്ങളിൽ ഒമിക്രോൺ തരം​ഗം ഉടൻ ഏറ്റവും കടുത്ത അവസ്ഥയിലേക്ക്; അൽ-ജറല്ല.

  • 16/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ ഏറെയും വാക്സിൻ സ്വീകരിക്കാത്തവരെന്ന് മഹാമാരിയെ നേരിടുന്നതിനുള്ള ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാഹ്. വാക്സിനേഷന്റെ കാര്യത്തിൽ രാജ്യം വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയത് കൊണ്ടാണ് ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തികമായ മറ്റ് കാര്യങ്ങളുമെല്ലാം അടയ്ക്കാതെ തന്നെ മന്നോട്ട് പോകാൻ സാധിച്ചതെന്നും അദ്ദേഹം ട്വിറ്റീൽ പറഞ്ഞു.

​ഗൾഫ് രാജ്യങ്ങളിൽ ഒമിക്രോൺ തരം​ഗം ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. അത് ഏറ്റവും കടുത്ത അവസ്ഥയിലേക്ക് ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് അനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, മരണ നിരക്ക് വളരെ കുറവാണെന്നും വാക്സിൻ സ്വീകരിക്കാത്തവരെയാണ് കൂടുതലായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News