വിവാഹ സർട്ടിഫിക്കേറ്റുകൾക്ക് അം​ഗീകാരം; നിബന്ധനകൾ ഇങ്ങനെ

  • 16/01/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് നിന്നുള്ള വിവാഹ സർട്ടിഫിക്കേറ്റുകൾക്ക് അം​ഗീകാരം (മാരിറ്റൽ ഓതന്റീക്കേഷൻ) നൽകുന്നതിന് രണ്ട് കക്ഷികളും അല്ലെങ്കിൽ അവരിൽ ഒരാളെങ്കിലും കുവൈത്തി ആയിരിക്കണമെന്ന് ലീ​ഗൽ സർട്ടിഫിക്കേഷൻ വിഭാ​ഗം ഡയറക്ടർ ഡോ. ഫഹദ് അൽ ധൈൻ അറിയിച്ചു. കുവൈത്തികൾ അല്ലാത്തവരെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മാത്രം മതിയാകും. നേരത്തെ, ഈ വിഷയം സംബന്ധിച്ച ഒരു സർക്കുലർ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങൾ ഡയറക്ടർ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 

അക്ഷരത്തെറ്റ് തിരുത്തി പുതിയ സർക്കുലർ ഇറക്കി മുമ്പത്തെ സർക്കുലർ പിൻവലിച്ചാണ് പ്രശ്നം പരിഹരിച്ചത്. നിർഭാഗ്യവശാൽ ബിദൂനികളായ താമസക്കാർക്ക് ഒരു നിയന്ത്രണമാണെന്നാണ് ആദ്യത്തെ സർക്കുലറിൽ നിന്ന് വ്യക്തമായത്. കുവൈത്തികൾക്കോ ​​കുവൈത്തികൾ അല്ലാത്തവർക്കോ ബിദൂനികൾക്കോ  ​​രാജ്യത്തിനുള്ളിൽ വച്ച് വിവാഹം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ മാറ്റങ്ങൾ വന്നിട്ടില്ല. കുവൈത്തിയെ അല്ല വിവാഹം ചെയ്യുന്നതെങ്കിൽ മാത്രമേ ബിദൂനികൾക്ക്  മാരിറ്റൽ ഓതന്റീക്കേഷൻ നടത്തുന്നതിന് പ്രശ്നമുള്ളൂ എന്നാണ് സർക്കുലർ വിശദീകരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News