എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി; പ്രവാസിക്ക് 9900 ദിനാർ നൽകണമെന്ന് വിധി

  • 16/01/2022

കുവൈത്ത് സിറ്റി: സിവിൽ സർവ്വീസ് കൗൺസിൽ 2018 ഏപ്രിൽ 23ലെ യോ​ഗത്തിലെടുത്ത തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കോൺസ്റ്റിറ്റ്യൂഷണൽ കോടതി. കുവൈത്ത് ഇതര ജീവനക്കാർക്കുള്ള എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി നൽകുന്നത് വൈകിപ്പിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈജിപ്ഷ്യൻ ആയ ഒരു പ്രവാസി നൽകിയ കേസിലാണ് ഇപ്പോൾ അനുകൂല വിധി വന്നിട്ടുള്ളത്. 

2009 മുതൽ അദ്ദേഹം നീതിന്യായ മന്ത്രാലയത്തിലെ ഏക്സ്പേർട്ട് വിഭാഗത്തിലെ മുതിർന്ന എഞ്ചിനീയറിംഗ് വിദ​ഗ്ധനായി ജോലി ചെയ്ത് വരികയായിരുന്നു. 2018 ഏപ്രിൽ മൂന്നിന് തന്റെ കരാർ റദ്ദ് ചെയ്യാനും എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനും അപേക്ഷ നൽകി. ഏകദേശം 9900 ദിനാർ   ലഭിക്കേണ്ടിയിരുന്നു. എന്നാൽ, ഇത് നൽകാൻ സിവിൽ സർവ്വീസ് കമ്മീഷൻ വിസ്സമ്മതിക്കുകയായിരുന്നു. രാജ്യം വിടാനുള്ള നോട്ടീസ് സമർപ്പിച്ചാൽ മാത്രമേ കുവൈത്ത് ഇതര ജീവനക്കാർക്ക് എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി നൽകൂ എന്നായിരുന്നു സിവൽ സർവ്വീസ് കൗൺസിൽ നിലപാട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News