മിഡിൽ ഈസ്റ്റിൽ ലിക്വിഫൈഡ് ​ഗ്യാസ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് കുവൈത്ത്

  • 16/01/2022

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പ്രധാന ഇറക്കുമതി വിപണികളിലൊന്നായി കുവൈത്ത് മാറുമെന്ന് റിപ്പോർട്ട്.​ ​ഗ്യാസ് ഇൻ ട്രാൻസിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സുപ്രധാന ചരക്കിന്റെ ആവശ്യം രാജ്യത്ത് വർധിക്കുന്നതിനിടയിൽ, കയറ്റുമതി പ്രവർത്തനങ്ങൾ മേഖലയിൽ ദ്രുതഗതിയിലുള്ള ഒഴുക്ക് രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

നേർവ്വേയെക്കാൾ വാതകശേഖരം ഉള്ള രാജ്യമാണ് കുവൈത്തെങ്കിലും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഒരു പ്രധാന വിപണിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിക്കാരായി കുവൈത്ത് മാറിക്കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതി ഗണ്യമായ രീതിയിൽ 533 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2009ൽ 900 മില്യൺ ക്യൂബിക്ക് ഫീറ്റ് ആയിരുന്നത് 2020 എത്തിയപ്പോൾ 5.7 ബില്യൺ ക്യുബിക്ക് ഫീറ്റ് ആയി ഉയർന്നു. അതേസമയം, രാജ്യത്തെ ആദ്യത്തെ വാതക സംസ്കരണ കേന്ദ്രം കഴിഞ്ഞ ജുലൈയിൽ തുറക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News