60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഉടൻ തീരുമാനം വരുമെന്ന് റിപ്പോർട്ട്

  • 16/01/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സമൂലമായ പരിഹാരങ്ങൾ വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിന് മുകളിലായി ഈ വിഷയത്തിൽ അന്തിമമായ ഒരു തീരുമാനം വരാതെ വലിയ പ്രതസന്ധിയാണ് ആ വിഭാ​ഗത്തിലെ പ്രവാസികൾ അനുഭവിക്കുന്നത്. ഏറ്റവും മുൻ​ഗണന നൽകി പരി​ഗണിക്കപ്പെടേണ്ട വിഷയങ്ങളുടെ പട്ടികയിൽ നീതികാര്യ മന്ത്രി കൗൺസിലർ ജമാൽ അൽ ജലാവി 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ വിഷയവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

ഈ പ്രശ്നത്തിൽ അദ്ദേഹം വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. കൂടാതെ എത്രയും വേഗം ഇതിന് സമൂലമായ പരിഹാരങ്ങൾ കണ്ടെത്താൻ താൽപ്പര്യപ്പെടുന്നുവെന്നും വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിസഭയിൽ നിന്ന് ഈ വിഷയത്തിൽ ഒരു ഉത്തരവ് മന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. ലേബർ മാർക്കറ്റിലെ ബാധിക്കാത്ത തരത്തിൽ നിയമപരമായി രാജ്യത്ത് ജോലി പൂർത്തിയാക്കാൻ തൊഴിലാളികളെ അനുവദിക്കുന്നതിന് 60 വയസ് പിന്നിട്ടവരുടെ വിഷയത്തിലുള്ള ഭേദ​ഗതികൾ മാൻപവർ അതോറിറ്റിയിൽ ധാരണയായിട്ടുണ്ട്. 

വാർഷിക ഫീസ്  ഏകദേശം 1000 മുതൽ 1100 ദിനാർ വരെയാകുമെന്നാണ് വൃത്തങ്ങൾ പസൂചന നൽകുന്നത്. ഇതിൽ 500 - 600 ദിനാർ വരുന്ന ആരോ​ഗ്യ ഇൻഷുറൻസും ഉൾപ്പെടും. വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള നിശ്ചിത ഫീസായ 500 ദിനാർ കൂടാതെയുള്ളതാണ് ഇത്. 60 വയസ് പിന്നിട്ടവരുടെ ആരോ​ഗ്യ ഇൻഷുറൻസ് സംബന്ധിച്ച ശുപാർശകൾ വാണിജ്യ മന്ത്രിക്ക് കൃത്യ സമയത്ത് തന്നെ കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ സമർപ്പിച്ചിരുന്നു. 45,000ലേറെ തൊഴിലാളികളാണ് ഈ വിഷയത്തിൽ കുടുങ്ങിയിട്ടുള്ളത്. ഇതിൽ ചിലർ കുവൈത്ത് ഉപേക്ഷിച്ച് പോയി. എന്നാൽ, കൂടുതൽ തൊഴിലാളികളും തീരുമാനത്തിലെ ഭേദ​ഗതിയും പ്രതീ​ക്ഷിച്ച് ഇപ്പോഴും രാജ്യത്ത് തുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News