ഇന്ത്യൻ എംബസി ഷെൽട്ടറിൽ മെഡിക്കൽ ക്യാമ്പയിൻ സംഘടിപ്പിച്ചു

  • 16/01/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഷെൽട്ടറിൽ നിശ്ചിത കാലയളവിൽ നടത്തുന്ന ആരോ​ഗ്യ പരിശോധന സംഘടിപ്പിച്ചു. ഐഡിഎഫിലെ ഡോക്ടർമാരാണ് എംബസി ഷെൽട്ടറിലുള്ള ഇന്ത്യക്കാർക്കായി പരിശോധന നടത്തിയത്. ഷെൽട്ടറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി നിശ്ചിത കാലയളവിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹായത്തോടെ, എംബസി ആരോ​ഗ്യ പരിശോധന ക്യാമ്പയിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ 20 പേരാണുള്ളത്. 

ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി ഈ ഷെൽട്ടറുകളിൽ പാർപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം അവരുടെ പരാതികളും പരിഹരിക്കപ്പെടുന്നതിനുള്ള പരിശ്രമങ്ങൾ നടത്തും. എംബസി ഷെൽട്ടറിൽ താമസിക്കുന്നവർ കുവൈത്ത് അതോറിറ്റിയുടെ അനുമതി അനുസരിച്ച് സ്വദേശത്തേക്ക് തിരിച്ചയക്കുകയാണ് ചെയ്യാറുള്ളത്.

Related News