ചെലവ് കുറയ്ക്കുന്നതിനും നിയമനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടിയായി സിവിൽ സർവീസ് കമ്മിഷന്‍

  • 16/01/2022

കുവൈത്ത് സിറ്റി : ചെലവ് കുറയ്ക്കുന്നതിനും നിയമനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടിയായി എല്ലാ മന്ത്രാലയങ്ങൾക്കും സിവിൽ സർവീസ് കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജീവനക്കാരുടെ ഓവര്‍ടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. എണ്ണ വരുമാനത്തിലെ ഇടിവും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലും സാമ്പത്തിക വിനിയോഗത്തിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. അനാവശ്യ ചിലവുകൾ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

മന്ത്രാലയങ്ങളിലും അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കൺസൾട്ടന്റുമാരുടെ സേവനം അവസാനിപ്പിക്കുവാനും സിവിൽ സർവീസ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. സിഎസ്‌സിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സർക്കാർ ഏജൻസികളിൽ ഏകദേശം 360 കുവൈറ്റ് കൺസൾട്ടന്റുമാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തിലാണ് ചിലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്,  സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന ചിലവുകൾ കുറക്കാനും നിര്‍ദ്ദേശമുണ്ട്.  അതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാര്‍ ഉണ്ടായിട്ടും ധാരാളം കൺസൾട്ടന്റുമാരെ നിയമിച്ചത് ആശ്ചര്യകരമാണെന്ന് സിവിൽ സർവീസ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

Related News