യുപിയിൽ ബിജെപി തന്നെ ചുവടുറക്കും; പഞ്ചാബ് ആം ആദ്മിക്ക്; സർവ്വേ ഫലം പുറത്ത്

  • 17/01/2022

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്ന് സർവേഫലം. ഡിസംബർ 22 മുതൽ ജനുവരി 10 വരെ നടത്തിയ സർവേയിലാണ് ഉത്തർ പ്രദേശിൽ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. വോട്ടുകൾ ജാതി അടിസ്ഥാനത്തിൽ തന്നെയാവാനാണ് സാധ്യതയെന്നാണ് സർവേ പറയുന്നത്. വികസനത്തിന് വേണ്ടി 20 ശതമാനം ആളുകളും ശക്തമായ നിയമ സംവിധാനത്തിനായി 20 ശതമാനം ആളുകളും വോട്ടുകൾ രേഖപ്പെടുത്താൻ ഒറുങ്ങുമ്പോൾ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നൽകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് 25 ശതമാനം ആളുകളാണ്.

226 സീറ്റുമതൽ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സർവേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം കൊഴിഞ്ഞ് പോക്ക് നേരിട്ടെങ്കിലും അഖിലേഷ് യാദവിൻറെ സമാജ് വാദി പാർട്ടിക്ക് 144 മുതൽ 160 വരെ സീറ്റുകളാണ് നേടാനാവുക. മായാവതിയുടെ ബിഎസ്പിക്ക് 8 മുതൽ 12 വരെ സീറ്റും കോൺഗ്രസ് ഒറ്റ സീറ്റിലേക്ക് ചുരുങ്ങുമെന്നും സർവേയിൽ കണ്ടെത്തി.

39 മുതൽ 40 ശതമാനം വരെ വോട്ട് ഷെയറാണ് ബിജെപിക്ക് ലഭിക്കുക. കോൺഗ്രസിന് 4 മുതൽ 6 ശതമാനം വരെ മാത്രമാകും വോട്ട് ലഭിക്കുക. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുമെന്നതിന് 56 ശതമാനം ആളുകളുംഅഖിലേഷ് യാദവ് മുഖ്യമന്ത്രിയാവുന്നതിന് 32 ശതമാനം ആളുകളുടെ പിന്തുണയുമാണ് ലഭിച്ചത്. പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രിയാവണമെന്നതിന് പിന്തുണ നൽകിയത് വെറും 2 ശതമാനം ആളുകളാണ്. 

Related News