കോവിഡ് പ്രോട്ടോകോള്‍ ലംഘനം; കടകള്‍ അടച്ചുപൂട്ടി

  • 17/01/2022

കുവൈത്ത് സിറ്റി : ഫര്‍വാനിയയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.പരിശോധനയില്‍ ഏഴോളം കടകള്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് താത്കാലികമായി അടച്ചുപൂട്ടി. 

ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് നാലോളം കടകള്‍ക്ക്  മുന്നറിയിപ്പുകളും നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ ശരിയായ രീതിയില്‍ പാലിക്കാതെ കൂടുതല്‍ സ്റ്റാഫുകളെ നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, സാനിറ്റൈസര്‍ കരുതാത്ത സ്ഥാപനങ്ങള്‍, മാസ്‌ക് ധരിക്കാതെയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി എടുത്തത്.  മാസ്‌ക്ക് ധരിക്കാത്തതായി കണ്ടെത്തിയ രണ്ട് കടയുടമകള്‍ക്കെതിരെ പിഴ ചുമത്തി. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തു.  പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഫീൽഡ് ടൂർ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News