കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് PCR ടെസ്റ്റ് നടത്തി ക്വാറന്റൈൻ അവസാനിപ്പിക്കാം; DGCA

  • 17/01/2022

കുവൈറ്റ് സിറ്റി : മന്ത്രിമാരുടെ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിരോധ കുത്തിവയ്പ് എടുത്തവരിൽ ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി  നെഗറ്റീവ് പിസിആർ ടെസ്റ്റ് അംഗീകരിച്ചു. വാക്‌സിനേഷൻ പൂർത്തിയാക്കിയവർ കുവൈത്തിലെത്തിയാൽ ഉടൻ തന്നെ ഒരു PCR എടുത്തു നെഗറ്റീവ് ആയാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം,PCR എടുക്കാത്ത  വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക്   രാജ്യത്ത് എത്തിയതിന് ശേഷം 7 ദിവസത്തേക്ക്   ഹോം ക്വാറന്റൈൻ ബാധകമാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

നേരത്തെ  കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് മൂന്ന്  ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ അവസാനിച്ചതിനുശേഷം  PCR ടെസ്റ്റ് നടത്തി ഫലം നെഗറ്റിവ് ആയാൽ ക്വാറന്റൈൻ ഒഴിവാക്കാമെന്നുള്ള തീരുമാനമാണ് പിൻവലിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News