ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ കുവൈത്ത് എയർവേയ്സ് നിർത്തിവെച്ചു

  • 18/01/2022

കുവൈത്ത് സിറ്റി: ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ കുവൈത്ത് എയർവേയ്സ് നിർത്തിവെച്ചു. ഡോളർ പ്രതിസന്ധിക്കൊപ്പം കുടിശ്ശിക തീർക്കുന്നതിൽ പ്രാദേശിക ഓഫീസുകൾ വീഴ്ച വരുത്തിയതുമാണ് കാരണം. നേരത്തെ, സെപ്റ്റംബറിൽ  ശ്രീലങ്കയിലേക്കുള്ള പ്രവർത്തനം  കുവൈത്ത് എയർവേയ്സ് വെട്ടിച്ചുരുക്കിയിരുന്നു. ഔദ്യോ​ഗിക കാരണങ്ങൾ ഒന്നും നൽകാതെ തന്നെ ആഴ്ചയിൽ ഒരു സർവ്വീസ് എന്ന നിലയിലേക്കാണ് പ്രവർത്തനം കുറച്ചിരുന്നത്. ഇപ്പോൾ ഒരാഴ്ചയിലേക്കാണ് ഈ സർവ്വീസും നിർത്തിവെച്ചിട്ടുള്ളത്. 

ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസ് നടത്തുന്നതിന്റെ ചെലവ് പരിശോധിക്കുമ്പോൾ എയർലൈന് ലഭിക്കുന്ന വരുമാനം വളരെ കുറവാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിക്കുന്നത്. അതേസമയം, ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസ് നിർത്തിവെച്ച് കൂടുതൽ കാലത്തേക്ക് നീളുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് തൊഴിലാളികളുടെ യാത്രയെ ​ഗുരുതരമായി ബാധിക്കും. ​പശ്ചിമേഷ്യയിലും ​​ഗൾഫ് നാടുകളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ശ്രീലങ്കക്കാരാണ് കുവൈത്ത് എയർവേയ്സ് സർവ്വീസുകൾ ഉപയോ​ഗപ്പെടുത്തുന്നത്. ഇതിനിടെ മറ്റൊരു എയർലൈൻ ഇപ്പോൾ അതിന്റെ ഓപ്ഷനുകൾ പുനഃപരിശോധിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News