കൊവിഡ്: വീണ്ടുമൊരു അടച്ചിടൽ ഒഴിവാക്കിയത് വാക്സിനേഷനെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 18/01/2022

കുവൈത്ത് സിറ്റി: കൊവി‍ഡിനെ നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം അവലോകനം ചെയ്യുകയാണെന്ന് മഹാമാരിയെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റി തലവൻ പ്രൊഫസർ ഖാലിദ് അൽ ജറല്ലാഹ്. കൊവിഡിനൊപ്പം പൊരുത്തപ്പെട്ട്  ജീവിക്കുന്നതിനുള്ള മാറ്റങ്ങൾ കൊണ്ട് വരുമെന്നും ആളുകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടിക്രമങ്ങൾ വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 2020ൽ ഏർപ്പെടുത്തിയിരുന്നു ആരോ​ഗ്യ മുൻകരുതലുകളിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടതാണ് 2021ലെ നിയന്ത്രണങ്ങൾ.

സാമ്പത്തിക, വിദ്യാഭ്യാസ രം​ഗങ്ങളെ ഒന്നും ബാധിക്കാത്ത തരത്തിൽ വാക്സിനേഷന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഇടപെടലുകളാണ് ഇത്തവണ നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യം അനുസരിച്ച് രാജ്യം അടച്ചിടുന്നതും വിലക്കുകൾ ഏർപ്പെടുത്തതും അടക്കമുള്ള കാര്യങ്ങൾ വേണ്ടി വരില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് വന്ന കൊവിഡ് തരം​ഗങ്ങളെ അപേക്ഷിച്ച് ഇത്തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ​ഗരുതരമായ അവസ്ഥയിലേക്ക് പോകുന്നവരുടെയും എണ്ണം വളരെ കുറവാണെന്നും ഖാലിദ് അൽ ജറല്ലാഹ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News