നിര്‍ത്തിവെച്ച വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ച് കുവൈത്ത്

  • 18/01/2022

കുവൈത്ത് സിറ്റി : ഒമൈക്രോൺ വേരിയന്റിന്‍റെ വ്യാപനത്തെ തുടര്‍ന്ന്  നിര്‍ത്തിവെച്ചിരുന്ന ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.സര്‍വീസ് പുനരാരംഭിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഡി.ജി.സി.എക്ക് നല്‍കിയതായി വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു.  ഇതോടെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന,സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഈ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ എല്ലാ കോവിഡ് പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നവംബർ 28 നാണ് ഒമിക്രോൺ  വേരിയന്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിര്‍ത്തിവെച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News