കുവൈത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ വർധന

  • 18/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷം വലിയ വർധനയുണ്ടായതായി കണക്കുകൾ.  571ൽ നിന്ന് 1760ലേക്കാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉയർന്നിട്ടുള്ളത്. എൺവയോൺമെന്റൽ പൊലീസ് വിഭാ​ഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2021ലാണ്, 2020ൽ 571 കേസുകൾ മാത്രമാണ് എടുത്തിരുന്നത്. 2019ൽ 537, 2018ൽ 264, 2017ൽ 366 എന്നിങ്ങനെയായിരുന്നു മുൻവർഷത്തെ കേസുകളുടെ എണ്ണം.

കഴിഞ്ഞ വർഷം ക്രിമിനൽ കേസുകൾ മാത്രം 35 എണ്ണം റിപ്പോർട്ട് ചെയ്തു. 2020ൽ ഇത് 17 മാത്രമായിരുന്നു. 2019ൽ 27, 2018ൽ 10, 2017ൽ 34 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസുകൾ. കടലിലും കരയിലും ഉൾപ്പെടെ പരിസ്ഥിതി നിയമ ലംഘകരെ തടയാൻ എൺവയോൺമെന്റൽ പൊലീസ് വിഭാ​ഗം രാജ്യത്തെ വിവിധയിടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കൊണ്ട് വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Related News