ഉപഭോക്താക്കളെ ഞെട്ടിച്ച് കുവൈത്തിൽ സാധനങ്ങളുടെയും വില ഉയരുന്നു

  • 18/01/2022

കുവൈത്ത് സിറ്റി: വിവിധ ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് കൊവി‍ഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള വിലക്കയറ്റത്തിന്റെ പുതിയ തരംഗത്തിൽ ഞെട്ടി ഉപഭോക്താക്കൾ. ഫാർമസികളിലെ മരുന്നുകൾക്കും സഹകരണ സംഘങ്ങളിലെ ഭക്ഷ്യ വസ്തുക്കൾക്കും വില കൂടിയതിനാൽ ഈ വർദ്ധനവ് മനപ്പൂർവ്വുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടുകൾ. വളരെ വിചിത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ള വിലക്കയറ്റമെന്നാണ് ഉപഭേക്താക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. 

ജനിതക മാറ്റം വന്ന കൊവിഡ് ഒമിക്രോൺ ഉൾപ്പെ‌ടെ പടരുന്ന സാഹചര്യത്തിലും ​ഭക്ഷണവും മരുന്നും മറ്റ് വസ്തുക്കളുടെയും ല​ഭ്യത കണക്കാക്കുമ്പോൾ ആശങ്കപ്പെടേണ്ട‌ ഒരു കാര്യവുമില്ല. ഒമിക്രോൺ അപകടകരമല്ലെന്നാണ് ആ​ഗോള തലത്തിൽ ആരോ​ഗ്യ മേഖലയിൽ നിന്ന് ലഭിക്കുന്ന ഉറപ്പുകൾ. ഒപ്പം ഏറ്റവും കുറഞ്ഞ ശതമാനം മാത്രമാണ് ഇപ്പോൾ മരണനിരക്ക്. ഈ സാഹചര്യത്തിൽ വിലക്കയറ്റത്തിന് യഥാർത്ഥ കാരണങ്ങളൊന്നുമില്ലെന്നും ഉപഭേക്താക്കൾ പറയുന്നു.

Related News