ഉത്പാദിപ്പിക്കുന്നതിന്റെ 94 ശതമാനം എൽപിജിയും കയറ്റുമതി ചെയ്യാൻ കുവൈത്ത്; പ്രധാന വിപണി ഇന്ത്യ

  • 18/01/2022

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രധാന ഉത്പാദകരിൽ നിന്നുള്ള ദ്രവീകൃത പെട്രോളിയം വാതകമായ 'പ്രൊപെയ്ൻ', 'ബ്യൂട്ടെയ്ൻ' (എൽപിജി) എന്നിവയുടെ കയറ്റുമതി 2021നെ അപേക്ഷിച്ച് ഈ വർഷം 6.6 ശതമാനം വർധിക്കുമെന്ന് വിലയിരുത്തൽ. ആഗോള എണ്ണ വിപണിയിലെ വ്യാപാരികളും വിദ​ഗ്ധരുമാണ് ഈ വളർച്ച പ്രവചിക്കുന്നത്. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എൽപിജിയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം 36.5 മില്യൺ മെട്രിക് ടൺ ആയിരുന്നു. ഇത് 2022 ൽ 38.9 മില്യൺ മെട്രിക് ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്.

അതേസമയം, കുവൈത്തിന്റെ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ കയറ്റുമതി 2022ൽ ഏകദേശം അഞ്ച് മില്യൺ മെട്രിക് ടൺ ആകുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഏകദേശം 4.6 മില്യൺ ടണ്ണുകളുടെ, അതായത് 8.6 ശതമാനത്തിന്റെ വർധനയുണ്ടാകും.ര രാജ്യത്തിന്റെ ആകെ എൽപിജി ഉത്പാദനം 2022ൽ 5.2 - 5.3 മില്യൺ മെട്രിക്ക് ടണ്ണുകളിലേക്ക് എത്തും. 

അതിനൊപ്പം ആകെ കയറ്റുമതി അഞ്ച് മില്യൺ മെട്രിക് ടൺ ആയും വർധിക്കും. അതായത് ആകെ ഉത്പാദനത്തിന്റെ 94 ശതമാനവും കുവൈത്ത് കയറ്റുമതി ചെയ്യും. മിഡിൽ ഈസ്റ്റിൽ നിന്നുള്ള കയറ്റുമതിയുടെ പ്രധാന വിപണിയായി ഏറ്റവും കൂടതൽ ഇറക്കുമതി നടത്തുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും വ്യാപാര സ്രോതസ്സുകൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News