സൈബർ സുരക്ഷാ ബില്ലിന് അം​ഗീകാരം നൽകി കുവൈത്ത്

  • 19/01/2022

കുവൈത്ത് സിറ്റി: സൈബർ സുരക്ഷയ്ക്കായി ദേശീയ കേന്ദ്രം സ്ഥാപിക്കുക, കുവൈത്ത് നയതന്ത്ര സ്ഥാപനം ഉൾപ്പെടെയുള്ള നിയമ ഭേദഗതികൾ, ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ ബജറ്റിലെ നിരവധി ബില്ലുകൾക്ക് ഉൾപ്പെടെ അം​ഗീകാരം നൽകി സർക്കാർ. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. യോ​ഗത്തിൽ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ കരട് നിയമത്തെക്കുറിച്ചുള്ള സാമ്പത്തിക കാര്യ സമിതിയുടെ ശുപാർശ മന്ത്രിസഭ ചർച്ച ചെയ്യുകയും ബില്ലിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ദേശീയ അസംബ്ലിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിനായി അത് അമീറിന് സമർപ്പിക്കും. സൈബർ സുരക്ഷയ്‌ക്കായുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരട് ഉത്തരവുകൾ സംബന്ധിച്ച നിയമകാര്യ സമിതിയുടെ ശുപാർശകളും മന്ത്രിസഭ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു. കൂടാതെ, കുവൈത്ത് ബോക്സ് ഹിൽ കോളേജിലെ പെൺകുട്ടികൾക്കായി 2004 ലെ ഡിക്രി നമ്പർ 390ലെ ചില വ്യവസ്ഥകളും ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി സംബന്ധിച്ച 2002ലെ ഡിക്രി നമ്പർ 156 ലെ ചില വ്യവസ്ഥകളും ഭേദ​ഗതി ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News