ആരോ​ഗ്യ മന്ത്രാലയത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം; രേഖകൾ 30 വരെ സമർപ്പിക്കാം

  • 19/01/2022

കുവൈത്ത് സിറ്റി: മുന്നണി പോരാളികൾക്കുള്ള പാരിതോഷികം ലഭിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനായി ക്യൂ8സെഹാ വെബ്സൈറ്റിൽ സംവിധാനമൊരുക്കി ആരോ​ഗ്യ മന്ത്രാലയം. ആവശ്യമായ എല്ലാ പരിഷ്കാരങ്ങളും വരുത്തിയ ശേഷം എല്ലാ ജീവനക്കാർക്കും സൈറ്റിൽ രജിസ്റ്റർ ചെയ്യാനും ഡിക്ലറേഷൻ പ്രിന്റ് ചെയ്യാനും തുടർന്ന് തൊഴിലുടമയ്ക്ക് സമർപ്പിക്കാനും സാധിക്കും. ആകെയുള്ള യോ​ഗ്യത നേടിയ 57,000 ജീവനക്കാരിൽ ഇതുവരെ 20,000 പേർ ഡിക്ലറേഷൻ നൽകിയെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഡിക്ലറേഷനും മറ്റും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 23ൽ നിന്ന് 30ലേക്ക് ആരോ​ഗ്യ മന്ത്രാലയം നീട്ടിയിട്ടുണ്ട്. മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ്, നഴ്‌സിംഗ്, മറ്റ് സാങ്കേതിക മേഖലകളിൽ ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ മൊത്തം പ്രവൃത്തി ദിനങ്ങൾ 50 മുതൽ 80 ദിവസങ്ങൾക്കിടയിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതുകൊണ്ട് 90  പ്രവൃത്തി ദിനങ്ങൾ വരുന്ന ജീവനക്കാർക്കാണ് ഏറ്റവുമുയർന്ന പാരിതോഷികം ലഭിക്കുക. 2020 ഫെബ്രുവരി 24 മുതൽ മെയ് 31 വരെയുള്ള കാലയളവാണ് പരി​ഗണിച്ചിട്ടുള്ളത്.

Related News