60 പിന്നിട്ട പ്രവാസികളുടെ സേവനം കമ്പനികൾ അവസാനിപ്പിക്കുന്നു; ആശങ്ക പടരുന്നു

  • 19/01/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിലെ അന്തിമ തീരുമാനം വൈകുമ്പോൾ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവർക്ക് കൂടുതൽ പ്രതിസന്ധികളിലേക്ക്. ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ഏകദേശം 54,000 പ്രവാസികൾ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. കമ്പനികൾ ഇവരുടെ സേവനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഒന്നെങ്കിൽ രാജിവെക്കാനോ അല്ലെങ്കിൽ റെസിഡൻസ് അവസാനിപ്പിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ ആണ് കമ്പനികൾ ആവശ്യപ്പെട്ടിട്ടുള്ളത്.‌
60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനുള്ള തീരുമാനം കമ്പനികളുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതായി മാറും. അതോടെ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന പ്രവാസികൾക്ക് മറ്റൊരു പ്രശ്നം കൂടെ നേരിടേണ്ടി വരും. അതായത് പുതിയൊരു സ്പോൺസറെ കണ്ടെത്തേണ്ടതായി വരും. 

60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ നീതികാര്യ മന്ത്രി കൗൺസിലർ ജമാൽ അൽ ജലാവിയുടെ ഉത്തരവാണ് വരാനുള്ളത്. തീരുമാനം റദ്ദാക്കാനാണോ അതോ പുതുക്കുന്നതിന് 500 ദിനാറോളം ഫീസ് നിര്ബന്ധിത ആരോ​ഗ്യ ഇൻഷുറൻസും ഏർപ്പെടുത്തുകയാണോ വേണ്ടതെന്നുള്ള അന്തിമ തീരുമാനമാണ് മന്ത്രി എടുക്കേണ്ടത്. 

മന്ത്രി ജമാൽ അൽ ജലാവിക്ക് ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായ കാഴ്ചപ്പാടുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം വരുത്താതെ തന്നെ പ്രവാസികളുടെ അവകാശങ്ങൾ കൂടെ സംരക്ഷിച്ച് കൊണ്ട് ഉചിതമായ പരിഹാരം മന്ത്രി സ്വീകരിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News