കെട്ടിട പെർമിറ്റ് ആവശ്യപ്പെട്ട് ദേശീയ അസംബ്ലിക്ക് മുന്നിൽ പ്രതിഷേധം

  • 19/01/2022

കുവൈത്ത് സിറ്റി: പബ്ലിക്ക് കോർപ്പറേഷൻ ഫോർ ഹൗസിം​ഗ് വെൽഫയർ നൽകുന്ന സർട്ടിഫിക്കേറ്റ് വൈകുന്നതിൽ പ്രതിഷേധവുമായി അൽ മുത്‌ല റെസി‍ഡൻഷ്യൽ സിറ്റിയിലെ താമസക്കാർ. ദേശീയ അസംബ്ലിക്ക് മുന്നിലാണ് ഇന്നലെയാണ് രാവിലെ പ്രതിഷേധം നടന്നത്. കുവൈത്ത് ഭരണഘടന പൗരന്മാർക്ക് പാർപ്പിട സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുനൽകുന്നതാണെന്ന് പ്രതിഷേധക്കാർ പറയുന്നു 

പാർപ്പിടത്തിനുള്ള അവകാശം ലംഘിക്കപ്പെട്ട ഒരു പൗരനാണ് ഞാൻ. ചിലർ ഈ ഭവനപ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്തവരും അതിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരുമാണെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്ര പ്രതിനിധികളോടും സർക്കാരിനോടും ഈ വിഷയത്തിൽ ഉറച്ചുനിൽക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തോളമായ അൽ മുത്‌ല ന​ഗര പദ്ധതിയിലെ പ്ലോട്ടുകൾക്ക് ബിൽഡിംഗ് പെർമിറ്റുകൾ കൈമാറണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധം സംഘടിപ്പിച്ചവരിൽ ഉൾപ്പെട്ടവർ പറഞ്ഞു. ശമ്പളത്തിന്റെ പകുതിയും വാടകയായി നൽകേണ്ട ​ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും പലരും വിഷമം പങ്കുവെച്ചു.

Related News