കുവൈറ്റ് ലേബർ മാർക്കറ്റ് നേരിടുന്നത് വലിയ വെല്ലുവിളി; റിപ്പോർട്ട് പുറത്ത്

  • 19/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ ലേബർ മാർക്കറ്റ് കനത്ത വെല്ലുവിളി നേരിടുകയാണെന്ന് റിപ്പോർട്ട്. പ്രോക്യാപിറ്റ മാനേജ്മെന്റ് കൺസൾട്ടിം​ഗിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആവശ്യമായ കഴിവുള്ള തൊഴിലാളികളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് 59.7 ശതമാനമാണ്. ഒപ്പം വിതരണത്തിലും ഡിമാൻഡിലുമുള്ള വലിയ അന്തരം കാരണം വിപണിയിൽ അസ്ഥിരതയുണ്ടായെന്നും കൊവി‍ഡ് മഹാമാരി മൂലം പ്രാദേശിക സമ്പദ്‌വ്യവസ്ഥ  38.8 ശതമാനമായി ചുരുങ്ങിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലേബർ മാർക്കറ്റിലെ ഘടനാപരമായ അസന്തുലിതാവസ്ഥ കാരണം നൽകുന്ന വേതനവും ആനുകൂല്യങ്ങളും തമ്മിൽ 31.3% വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കുവൈത്തിലെയും സൗദി അറേബ്യയിലെയും 12 സാമ്പത്തിക മേഖലകളിൽ നിന്നുള്ള 220 ലധികം കമ്പനികളാണ് റിപ്പോർട്ട് തയാറാക്കാനായുള്ള പ്രവർത്തനത്തിൽ പങ്കെടുത്തതെന്ന് പ്രോക്യാപിറ്റ മാനേജ്മെന്റ് കൺസൾട്ടിം​ഗിന്റെ സിഇഒ മുഹമ്മദ് അബു അൽ റുബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News