കുവൈറ്റ് കൊടും തണുപ്പിലേക്ക്; താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴേക്ക്

  • 19/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലിന്ന്  പകൽ സമയത്ത് തണുത്ത കാലാവസ്ഥയും രാത്രിയിൽ വളരെ തണുപ്പുള്ള കാലാവസ്ഥയും, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസും  കുറഞ്ഞ താപനില 1 മുതൽ 5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അൽ ഖറാവി പ്രസ്താവിച്ചു.

വ്യാഴാഴ്ച ദിവസം ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ പൊടി ഉയർത്തുകയും, കടൽ തിരമാലകൾ 6 അടിയിലധികം ഉയരുകയും ചെയ്യുന്ന വളരെ തണുത്തതും വേഗതയേറിയതുമായ  വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. നാളെ വൈകുന്നേരത്തെ കാലാവസ്ഥ വളരെ തണുപ്പായിരിക്കുമെന്നും മരുഭൂമി പ്രദേശങ്ങളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് തണുത്ത കാലാവസ്ഥ തുടരുമെന്നും, പ്രതീക്ഷിക്കുന്ന പരമാവധി താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയും , രാത്രിയിൽ ഏറ്റവും കുറഞ്ഞ താപനില - 1 മുതൽ 3 ഡിഗ്രി സെൽഷ്യസും ആയിരിക്കും, മിതമായതും വേഗതയേറിയതുമായ വടക്കുപടിഞ്ഞാറൻ കാറ്റുമൂലം  കടൽ തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News