​ഗൾഫിലെ ഐസിടി ഇൻഡക്സിൽ രണ്ടാം റാങ്ക് നേടി കുവൈത്ത്

  • 19/01/2022

കുവൈത്ത് സിറ്റി: ഡിജിറ്റൽ മേഖലയിലെ അടിസ്ഥാന വികസനത്തിലൂടെ ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ മാറ്റം വരുത്തിയ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്നോളജികളുടെ ഉപയോഗത്തിൽ ​ഗൾഫ് നാടുകൾക്ക് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് റിപ്പോർട്ട്. ഓറിയന്റ് പ്ലാനറ്റ്  ഗ്രൂപ്പിന്റെ സ്വതന്ത്ര യൂണിറ്റായ ഓറിയന്റ് പ്ലാനറ്റ് റിസർച്ച് പുറത്തിറക്കിയ 2021ലെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി ഉപയോഗ സൂചികയിലാണ് ഗൾഫ് രാജ്യങ്ങൾക്ക് വലിയ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞതായി വ്യക്തമാക്കുന്നത്. 

ജിസിസി രാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ശതമാനം 98 ശതമാനം കവിഞ്ഞതായും മൊബൈൽ ഫോൺ വരിക്കാരുടെ ശതമാനം 2021ൽ മൊത്തം ജനസംഖ്യയുടെ 137.66 ശതമാനത്തിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഐസിടി ഇൻഡക്സിൽ യുഎഇയാണ് ഒന്നാം റാങ്കിൽ എത്തിയത്. 5.43 പോയിന്റുകളാണ് യുഎഇക്ക് ലഭിച്ചത്. രണ്ടാം റാങ്ക് കുവൈത്ത് സ്വന്തമാക്കി, 3.74 പോയിന്റുകൾ നേടിയാണ് കുവൈത്ത് ഈ സ്ഥാനം സ്വന്തമാക്കിയത്. മൂന്നാമത് സൗദി അറേബ്യയും നാലാമത് ഖത്തറുമാണ്. ഒമാൻ അഞ്ചാമത് എത്തിയപ്പോൾ ബഹറൈൻ ആണ് ആറാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News