ഇന്ത്യന്‍ എംബസ്സിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

  • 19/01/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിമാസ ഓണ്‍ലൈന്‍  ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജനുവരി 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ഇന്ത്യൻ സ്ഥാനപതി സിബി ജോര്‍ജ്ജ് ഓപ്പൺ ഹൗസ് ഉത്ഘാടനം ചെയ്യും. പുതിയ പാസ്‌പോർട്ടും കോൺസുലാർ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും ഒമിക്രോനുമാണ് ഓപ്പൺ ഹൗസിലെ ചര്‍ച്ചാ വിഷങ്ങള്‍. കുവൈത്തില്‍ താമന്സിക്കുന്ന എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി ഓപ്പൺ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസ്സി അധികൃതര്‍ വ്യക്തമാക്കി. 

ചോദ്യങ്ങളോ സംശയങ്ങളോ ഉള്ളവര്‍ക്ക് മുഴുവന്‍ പേര് , പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ കോൺടാക്റ്റ് നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി community.kuwait@mea.gov.in ഇമെയില്‍ വിലാസത്തിലേക്ക്‌ അയക്കേണ്ടതാനെന്ന് അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈന്‍  ഓപ്പണ്‍ ഹൗസിനായി താഴെ കാണുന്ന സൂ ലിങ്കില്‍ ജോയിന്‍ ചെയ്യാം. (https://zoom.us/j/92822572923?pwd=NGhZdVNzdHYreUszUXRnc0p0TExJdz09)

Related News