വണ്ടിയോടിക്കുന്നവര്‍ ജാഗ്രത;അത്യാധുനിക ട്രാഫിക് ക്യാമറകൾ വിപുലപ്പെടുത്തി ട്രാഫിക് മന്ത്രാലയം

  • 19/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് അത്യാധുനിക ട്രാഫിക് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.ഏകദേശം 11 ദശലക്ഷം ദിനാർ ചിലവ് വരുന്ന നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ട്രാഫിക് കൺട്രോൾ ക്യാമറകളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണിയും സര്‍വീസും ഈ മേഖലയില്‍ അനുഭവ പരിചയമുള്ള കമ്പനികള്‍ക്ക് നല്‍കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

നേരത്തെ ട്രാഫിക് സുരക്ഷ കൂട്ടുന്നതിന്റെയും അപകടങ്ങളുടെ എണ്ണം കുറക്കുന്നതിന്റെയും ഭാഗമായി നിരവധി അത്യാധുനിക ട്രാഫിക് ക്യാമറകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചത്. പുതിയ സംവിധാനത്തോടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും അശ്രദ്ധയോടെ നിരത്തിലിറങ്ങുന്നവരെയും പിടികൂടാന്‍ സഹായകമാവുമെന്ന് അധികൃതര്‍ അറിയിച്ചു. 

Related News