ഫർവാനിയയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വർക്ക് ഷോപ്പുകൾ പൂട്ടിച്ചു

  • 19/01/2022

കുവൈത്ത് സിറ്റി: ഫർവാനിയ ​ഗവർണറേറ്റിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് വർക്ക് ഷോപ്പുകൾ പൂട്ടിച്ചതായി കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. പൊതു സ്ഥലത്തെ രണ്ട് കയ്യേറ്റങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ മുൻസിപ്പാലിറ്റി നടപടിക്രമങ്ങളും ആരോ​ഗ്യ നിയന്ത്രണങ്ങളും പാലിക്കാതിരുന്നത് 44 മുന്നറിയിപ്പുകളും നൽകി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് സംഘം പരിശോധന നടത്തിയതെന്ന് ഫർവാനിയ മുനസിപ്പാലിറ്റി ബ്രാഞ്ച് വയലേഷൻസ് റിമൂവൽ വിഭാ​ഗം തലവൻ ഫഹദ് അൽ മുവൈസ്രി പറഞ്ഞു.

ആരോഗ്യ മുൻകരുതലുകളും വെയർഹൗസിംഗ് ആവശ്യകതകളും പാലിക്കാത്തിന് 26 മുന്നറിയിപ്പുകളാണ് പ്രദേശത്ത് നൽകിയത്. എല്ലാവരുടെ ആരോ​ഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ആരോ​ഗ്യ വിഭാ​ഗത്തിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന്  ഫഹദ് അൽ മുവൈസ്രി  നിർദേശിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനുള്ള ഫീൽഡ് ടൂറുകൾ തുടരുമെന്നും ആരോ​ഗ്യ നിയന്ത്രണങ്ങളും മുൻസിപ്പാലിറ്റി നടപടിക്രമങ്ങളും പാലിക്കാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News