ആശുപത്രിയിലുള്ള കോവിഡ് രോഗികളിൽ 90 ശതമാനവും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ‍

  • 20/01/2022

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച്  ആശുപത്രിയിൽ ചികിത്സയുലുള്ള 90 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. രാജ്യം ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം  ഒമിക്രോണഇലൂടെ മൂന്നോട്ട് പോകാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി. എന്നാൽ, വലിയ പ്രതിസന്ധികൾ ഇത് സൃഷ്ടിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയത്തിലെ സെൻട്രൽ കൊവിഡ് ടീം തലവൻ ഹാഷിം അൽ ഹാഷെമി പറഞ്ഞു.

അതേസമയം, പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും പോലുള്ള രോഗത്തിന്റെ സങ്കീർണതകൾക്ക് കൂടുതൽ സാധ്യതയുള്ള ഒരു കൂട്ടം സമൂഹത്തിലുണ്ട്. അവരാണ് രോഗത്തിന്റെ സങ്കീർണതകൾ അനുഭവിക്കുന്നത്. ഈ സഹാചര്യത്തിലാണ് ഡോക്ടർമാർ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നത്. 

തീവ്രപരിചരണ വിഭാ​ഗത്തിലുള്ള മിക്ക രോ​ഗികളും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരല്ലെന്ന് ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സാറ ബൗബ്ബാസ് പറഞ്ഞു. ബൂസ്റ്റർ ഡോസ് സ്വീകരിച്ച വളരെ കുറച്ച് പേർ മാത്രമാണ്  തീവ്രപരിചരണ വിഭാ​ഗത്തിലുള്ളത്. എന്നാൽ, അവർ വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ പ്രതിരോധശേഷി കുറഞ്ഞവരാണെന്നും ഡോ. സാറ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News