കുവൈത്തിലെ കൊവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിൽ

  • 20/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകൾ വർധനയുണ്ടായ സാഹചര്യത്തിലും ആശ്വാസമായി മരണ നിരക്ക്. നിലവിൽ മിക്ക അറേബ്യൻ രാജ്യങങളിലും കൊവിഡ് കേസുകൾ കൂടിയ സാഹചര്യമാണ്. എന്നാൽ, ആ​ഗോള തലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കൃത്യമായ അം​ഗീകൃത ഹെൽത്ത് പ്രോട്ടോക്കോൾ ആണ് ചികിത്സയ്ക്കായി കുവൈത്ത് പിന്തുടരുന്നത്. രണ്ട് വർഷമായി മഹാമാരിയുടെ തുടർച്ചയായ തരംഗങ്ങളുടെ തീവ്രത ഉണ്ടായിരുന്നിട്ടും ആഗോള സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ചികിത്സാ മാർ​ഗങ്ങളിലൂടെയും പ്രാദേശിക ആരോഗ്യ സംവിധാനത്തിന്റെ ദൃഢതയുള്ള പ്രവർത്തനത്തോടെയുമാണ് കുവൈത്ത് മുന്നോട്ട് പോകുന്നത്.

രാജ്യത്തെ കൊവി‍ഡ് മരണ നിരക്ക് 0.52 ശതമാനമാണ്. അതേസമയം, ​ഗൾഫിൽ ഏറ്റവും കൂടുതൽ മരണക്ക് നിരക്ക് ഉള്ളത് സൗദി അറേബ്യയിലാണ്, 1.42 ശതമാനം. രണ്ടാമത് 1.31 ശതമാനവുമായി ഒമാൻ ആണ്. മൂന്നാം സ്ഥാനത്ത് കുവൈത്ത് നിൽക്കുമ്പോൾ 0.45 ശതമാനവുമായി ബഹറൈനും 0.27 ശതമാനവുമായി യുഎഇയുമാണ് പിന്നിലുള്ളത്. അറബ് ലോകത്ത് 19.2 ശതമാനമാണ് യെമനിലെ മരണനിരക്ക്. ഈജിപ്ത് 5.5 ശതമാനം, സിറിയ 5.8 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News