5ജി നെറ്റ്‍വർക്ക് പ്രശ്നം; കുവൈത്ത് വിമാനത്താവളത്തെ ബാധിക്കില്ലെന്ന് അധികതർ

  • 20/01/2022

കുവൈത്ത് സിറ്റി: അമേരിക്കയിലെ അഞ്ചാം തലമുറ (5ജി) മൊബൈൽ ടവറുകളുമായി ബന്ധപ്പെട്ട പ്രശ്നം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ സർവ്വീസുകളെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആ നെറ്റ്‌വർക്കുകളുടെ ഉദ്ഘാടനം 2018ൽ തന്നെ കുവൈത്തിൽ നടന്നിരുന്നു. അതിന്റെ ഫലമായി ഒരു  പ്രത്യാഘാതങ്ങളും ഉണ്ടായിരുന്നില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

ഏകദേശം ഒരു വർഷത്തോളം പരീക്ഷണം എന്ന നിലയിലാണ് കുവൈത്ത് ഈ സേവനം ആരംഭിച്ചിരുന്നത്. ആ സമയത്ത് ഇതിന്റെ വശങ്ങളെയും കൃത്യമായി നിരീക്ഷിച്ചിരുന്നു. വളരെ ശ്രദ്ധാപൂർവ്വം പദ്ധതി തയാറാക്കി നടപ്പാക്കിയപ്പോൾ എല്ലാ പ്രത്യാഘാതങ്ങളും ഒഴിവായി. അതേസമയം, അമേരിക്കയിലെ അഞ്ചാം തലമുറ (5ജി) മൊബൈൽ ടവറുകളിലെ തരംഗങ്ങൾ വിമാനത്തിലെ ചില ഉപകരണങ്ങളെ ബാധിക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചില പ്രധാന എയർലൈനുകൾ വരെ അമേരിക്കയിലേക്കുള്ള സർവ്വീസുകൾ റീഷെഡ്യൂൾ ചെയ്യുന്നതിനും റദ്ദാക്കുന്നതും അടക്കമുള്ള സാഹചര്യമുണ്ടായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News