കുവൈത്തിൽ 942 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 13802 , 11 മരണം

  • 16/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 942 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം13802 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 251 ഇന്ത്യക്കാരും ,208 സ്വദേശികളും , 124 ബംഗ്ളദേശികളും , 152 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3843 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.

ഗവർണറേറ്റുതിരിച്ചുള്ള കേസുകൾ
ക്യാപിറ്റൽ - 88
ഫർവാനിയ - 331
ഹവല്ലി - 155
അഹമ്മദി - 239
ജഹ്‌റ - 129

ഏറ്റവും ഉയർന്ന കേസുകളുള്ള പാർപ്പിട പ്രദേശങ്ങൾ:

ജലീബ് - 79
ഫർവാനിയ - 112
മഹ്ബൂല - 53
ഫഹാഹീൽ - 46

Related News