കേരളത്തിൻറെ ഫ്‌ലോട്ട് തള്ളിയത് ഡിസൈൻ അപാകത മൂലം, രാഷ്ട്രീയമില്ലെന്ന് വിശദീകരിച്ച് കേന്ദ്രം

  • 20/01/2022

ദില്ലി: 2022-ലെ റിപ്പബ്ലിക് ദിനത്തിൽ പ്രദർശിപ്പിക്കാനായി കേരളം നൽകിയ ഫ്‌ലോട്ടിൻറെ മാതൃക തള്ളിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്രസർക്കാർ. കേരളത്തിൻറെ ഫ്‌ലോട്ട് തള്ളിയത് ഡിസൈനിൻറെ അപാതക മൂലമാണ്. ടൂറിസം@75 ന്ന വിഷയത്തിൽ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം ഫ്‌ലോട്ടിൻറെ മാതൃക സമർപ്പിച്ചത്. ഇതിൽ പിന്നീട് മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു. 

ആദ്യം കേരളം നൽകിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിൻറെയും പ്രതിമ ഉൾപ്പെടുത്താൻ പിന്നീട് കേരളം ശ്രമിച്ചു. 

എന്നാൽ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമർപ്പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേരളം പുറത്തുവിടുന്നു. 

Related News