കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു ,4510 പേർക്കുകൂടി കോവിഡ്,2 മരണം

  • 20/01/2022


കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4510  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 484150  ആയതായി  ആരോഗ്യ  മന്ത്രാലയം. ഇന്ന്  2  കോവിഡ് മരണം റിപ്പോർട്ട് ചെയ്തു , 4109 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 33957 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 44830 പേർ  ചികിത്സയിലും, 326  പേർ കോവിഡ് വാർഡുകളിലും , 42  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.13.3 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News