ആശ്വാസമേകുന്ന തീരുമാനം വരുന്നു? 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് വിഷയത്തിൽ ഉടൻ പരിഹാരം

  • 21/01/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ ഉടൻ തീരുമാനം വരുമെന്ന് വ്യക്തമായി. ചില നിബന്ധനകൾ കൊണ്ട് വന്ന് ഈ വിഭാ​ഗത്തിൽ ഉൾപ്പെട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.  60 വയസ് പിന്നിട്ട പ്രവാസികളുടെ വിഷയത്തിൽ കൊണ്ട് വരേണ്ട ഭേദ​ഗതികളെ  കുറിച്ച് നീതികാര്യ മന്ത്രിയും മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് തലവനുമായ കൗൺസിലർ ജമാൽ അൽ ജലാവിക്ക് വ്യക്തത കൈവന്നിട്ടുണ്ട്. 

നിയമപരമായ രീതിയിൽ വിപണിയെ നിയന്ത്രിക്കുന്ന തീരുമാനങ്ങൾ ലംഘിക്കാതെയും രാജ്യത്ത് അവരുടെ ജോലി തുടരാൻ തൊഴിലാളികളെ അനുവദിക്കുക തരത്തിലാകും തീരുമാനം വരിക. ആരോ​ഗ്യ ഇൻഷുറൻസ് ഫീസ് കൂടാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 250 ദിനാർ ഫീസ് ഏർപ്പെടുത്താനാണ് തീരുമാനമെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. ഇൻഷുറൻസിന് വിദഗ്ധർ ഏകദേശം 500 ദിനാർ ആണ് കണക്കാക്കുന്നുത്. ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചയെ ആശ്രയിച്ചായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News