ഓയിൽ മേഖലയിൽ ജോലി ചെയ്യുന്നത് 21,400 തൊഴിലാളികൾ; 2279 ഒഴിവുകൾ

  • 21/01/2022

കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ മേഖലയിൽ 21,400 തൊഴിലാളികൾ ജോലി ചെയ്യുന്നതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഔദ്യോ​ഗിക കണക്കുകൾ. കോർപ്പറേഷനിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ഏകീകൃത ശമ്പള സ്കെയിലിൽ ഈ വർഷം മാർച്ച് 31 വരെയുള്ള ജീവനക്കാരുടെ കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എണ്ണ മേഖലയ്‌ക്കായുള്ള അംഗീകൃത ബജറ്റിന്റെ അനുസരിച്ച് 2,279 ജീവനക്കാരുടെ കുറവുള്ളതായും റിപ്പോർട്ടിൽ പറയുന്നത്. 

ബജറ്റ് പ്രകാരം 23,680 തൊഴിലാളികളാണ് ആവശ്യമുള്ളത്. അതായത്, എണ്ണ മേഖലയിൽ ധാരാളം ജോലി ഒഴിവുകൾ ഉണ്ടെന്നുള്ളതാണ് വ്യക്തമാകുന്നത്. വരും കാലയളവിൽ ഈ ഒഴിവുകൾ നികത്തേണ്ടതുണ്ട്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിലും 783 തൊഴിലവസരങ്ങളുണ്ട്. അതേസമയം, എണ്ണ മേഖലയിലെ കുവൈത്തിവത്കരണ നിരക്ക് 87.7 ശതമാനമാണ്. അതായത് ആകെ തൊഴിലാളികളിൽ 18,700 പേരും കുവൈത്തികൾ തന്നെയാണ്. 12.3 ശതമാനം, 2639 പ്രവസികൾ മാത്രമാണ് ഇപ്പോൾ എണ്ണ മേഖലയിലുള്ളത്. 99.9 ശതമാനം കുവൈത്തിവത്കരണവുമായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News